ജമാഅത്തെ ഇസ് ലാമിയോട് ആര്‍ക്കാണ് വിരോധം എന്ന കുറിപ്പിന്റെ തുടര്‍ച്ചയാണിത്. ദൈര്‍ഘ്യം ഭയന്നാണ് രണ്ടാക്കിയത്. വിശദീകരണങ്ങള്‍ ഒന്നുമില്ല. വേണമെന്ന് തോന്നിയാല്‍ പിന്നീട് ആവാമല്ലോ.
2 ജമാഅത്തിന്റെ ആജന്മ വൈരികളാണ് ഖാദിയാനികള്‍. ബ്രിട്ടീഷുകാര്‍ സ്പോണ്സര്‍ ചെയ്ത വ്യാജ പ്രവാചകത്വ വാദി ഗുലാം അഹ്മദ് ഖാദിയാനിയുടെ നവീനവാദങ്ങളെ പ്രമാണയുക്തമായി തുറന്നു കാട്ടിയത് മൌദൂദിയാണ്. മൌദൂദി യുടെ ഖാദിയാനീ മസ്അല എന്ന ലഘുപുസ്തകം ഖാദിയാനിസത്തിന്റെ അടിവേര് പിഴുതെടുക്കുന്നതാണ്. ഖാദിയാനികളുടെ ജമാഅത്ത് /മൌദൂദി ശാത്റവത്തിനു തീര്‍ച്ചയായും അടിസ്ഥാനമുണ്ട്.
3 നിര്മത നിരീശ്വര പ്രസ്ഥാനങ്ങള്‍ ജമാഅത്തിനെ ശത്രു പക്ഷത്ത് കാണുന്നു. ആശയപരമായ ഭിന്നത തന്നെ കാരണം. അതിനും സാധുതയുണ്ട്. അരാജകത്വത്തിന്റെ പ്രണേതാക്കളും ധര്‍മബോധത്തിന്റെ വക്താക്കളും തമ്മില്‍ എതിര്‍പ്പ് ഉണ്ടായില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളു.
4 ഏത് അന്യ മതോല്‍കര്‍ഷത്തെയും വച്ചുപൊറുപ്പിക്കാനാവാത്ത, അസഹിഷ്ണുക്കളായ തീവ്ര വര്‍ഗീയ ചിന്താഗതിക്കാര്‍.
ജമാഅത്തിന് ശത്രുക്കള്‍ ഇനിയും ഉണ്ട്. പക്ഷേ അവയൊന്നും ആശയപരമല്ല. നിതാന്ത ശത്രുക്കളുമല്ല. ഉദാഹരണത്തിന് കേരളത്തിലെ മുജാഹിദുകള്‍, എന്‍ ഡി എഫുകാര്‍, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിലെ ചില നേതാക്കള്‍, കോണ്ഗ്രസ്സ് പോലെ ചില ദേശീയ കക്ഷികളിലെ ഏതാനും പേര്‍. ആ ശത്രുതയൊക്കെ താല്‍ക്കാലിക ലാഭത്തിനു വേണ്ടി ചില താല്‍പര കക്ഷികള്‍ കുത്തിപ്പൊക്കുന്നതാണ് എന്ന യാഥാര്‍ത്ഥ്യം എല്ലാവര്ക്കും അറിയാം.
No comments:
Post a Comment